കടുത്ത സൂര്യതാപമേറ്റ് ഏഴുവയസ്സുകാരന് പൊള്ളലേറ്റു. പത്തനാപുരം ചെമ്പനരുവി വിജയമന്ദിരത്തില്‍ അജയകുമാറിന്റെ മകന്‍ അജിന്‍ ആണ് കഴുത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജിന്‍.
കുടുംബാംഗങ്ങളുമൊത്ത് പുനലൂരില്‍ പോയ കുട്ടി, തിരികെ വീട്ടില്‍ വന്നപ്പോഴാണ് പൊള്ളലേറ്റതായി അറിയുന്നത്.
കഴുത്തില്‍ കടുത്ത നീറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ത്വക്ക് പൊള്ളിയടര്‍ന്ന നിലയിലായിരുന്നു.