സുരേഷ് ഗോപി നികുതി വെട്ടിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കണം: കെ സുരേന്ദ്രൻ

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (16:57 IST)
നടനും എം പിയുമായ സുരേഷ് ഗോപി നികുതി വെട്ടിപ്പു നടത്തിയിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ അന്വേഷിച്ചു നടപടിയെടുക്കണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. 
 
സുരേഷ് ഗോപി കാർ വാങ്ങിയിട്ട് നാളുകൾ ഏറെയായിരിക്കുകയാണെന്നും അത് രജിസ്റ്റർ ചെയ്തത് വ്യാജമാണോയെന്ന് പരിശോധിക്കേണ്ട ചുമതല സർക്കാരിനു ഉണ്ടായിരുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
 
കോടിയേരി ബാലകൃഷ്ണൻ ആഡംബര കാർ ഉപയോഗിച്ചതു കൊണ്ടാണ് ഇപ്പോൾ സുരേഷ് ഗോപിയുടെ കാർ ചർച്ചയാക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കണ്ണൂർ പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.

അനുബന്ധ വാര്‍ത്തകള്‍

Next Article