നദീസംയോജന പദ്ധതിയെ അംഗീകരിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതിക്ക് അനുമതി നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് മാത്രമെ സുപ്രീംകോടതി ഉത്തരവ് ബാധകമാകുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
തുടക്കം മുതലെ കേരളം ഈ പദ്ധതിക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ സുപ്രീംകോടതി വിധി കേരളത്തിന് ബാധകമാകില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ എഫ് ഐ ആര്‍ ദുര്‍ബലമാണെന്ന വാദം അടിസ്ഥാനരഹിതമാണ്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്താനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.