സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമവ്യവസ്ഥിതി പോലും അട്ടിമറിച്ചുവെന്ന് പിണറായി

Webdunia
ബുധന്‍, 29 ജനുവരി 2014 (19:19 IST)
PRO
PRO
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമവ്യവസ്ഥിതി പോലും അട്ടിമറിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോണ്‍ഗ്രസിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ശശി തരൂരിനോട് രാജി വെക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നും പിണറായി പറഞ്ഞു.

സുനന്ദയുടെ മരണത്തെകുറിച്ചുള്ള അന്വേഷണം നിയമത്തിന്റെ കരങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ് കെട്ടി. നിരവധി അന്തര്‍ നാടകങ്ങള്‍ ഉള്ള സംഭവത്തെ മറച്ചുവെക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും പിണറായി ആരോപിച്ചു.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തോടെ കോണ്‍ഗ്രസിലെ അന്തച്ഛിദ്രം കൂടിയെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 2004 ലെ അവസ്ഥയിലേക്ക് പോകുമെന്നും പിണറായി പറഞ്ഞു.