വാജ്‌പേയിയെ വി എം സുധീരന്‍ ജവഹര്‍ലാല്‍ നെഹ്രുവിനോട് ഉപമിച്ചതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബി ജെ പിയെ പ്രീണിപ്പിച്ച് വോട്ട് തട്ടാനാണ് സുധീരന്റെ ശ്രമം എന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
സുധീരന്റെ അഭിപ്രായം രാജ്യത്തെ മതേതര അടിത്തറയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ്.
രാജ്യത്ത് മതേതരത്വത്തിന്റെ ആണിക്കല്ല് തകര്‍ത്ത് വര്‍ഗീയ ധ്രൂവീകരണത്തിലൂടെയാണ് വാജ്‌പേയി പ്രധാനമന്ത്രിയായതെന്ന് സുധീരന്‍ ഓര്‍ക്കണം എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.