വി എം സുധീരനെ കെപിസിസി പ്രസിഡന്റാക്കിയതിലൂടെ കോണ്‍ഗ്രസിനുള്ളിലെ പോര് മുറുകിയെന്ന് സിപിഎം സംസ്ഥാന പ്രസിഡന്റ് പിണറായി വിജയന്‍. അസ്വീകാര്യനായ ഒരാളായ കെപിസിസി പ്രസിഡന്റാക്കിയതിലൂടെ ഹൈക്കമാന്‍ഡിന് സംസ്ഥാന നേതൃത്വത്തിലുള്ള വിശ്വാസം വെളിപ്പെട്ടു.
എക്കാലവും ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രവര്‍ത്തനങ്ങളെ പരസ്യമായി വിമര്‍ശിച്ചിരുന്ന ആളാണ് വി എം സുധീരന്‍. പാര്‍ട്ടിയില്‍ തമ്മിലടി കൂട്ടാന്‍ മാത്രമേ തീരുമാനം ഉപകരിക്കൂവെന്നും പിണറായി പറഞ്ഞു.