സി ഡികള്‍ പരിശോധിക്കാനാവില്ല: സി ഡാക്ക്

വ്യാഴം, 5 മാര്‍ച്ച് 2009 (18:01 IST)
അഭയക്കേസുമായി ബന്ധപ്പെട്ടുള്ള നാര്‍ക്കോ അനാലിസിസ് സി ഡികള്‍ പരിശോധിക്കാന്‍ കഴിയില്ലെന്ന് സി ഡാക്ക് അറിയിച്ചു. എറണാകുളം സി ജെ എം കോടതിക്കു നല്‍കിയ മറുപടി കത്തിലാണ് സി ഡാക്ക് ഇക്കാര്യം അറിയിച്ചത്. ബാംഗ്ലൂരില്‍ നിന്ന് സി ബി ഐ പിടിച്ചെടുത്തതാണ് നാര്‍ക്കോ അനാലിസിസ് സി ഡികള്‍.

നാര്‍ക്കോ അനാലിസിസ് സി ഡികള്‍ പരിശോധിക്കാനുള്ള ശാസ്ത്രീയ സംവിധാനം സി ഡാക്കില്‍ ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍, സി ഡാക്ക് അധികൃതര്‍ ബന്ധപ്പെട്ട സി ഡികള്‍ സി ബി ഐക്ക് തിരിച്ചു നല്‍കി.

നാര്‍ക്കോ അനാലിസിസ് സി ഡികള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്കു മാറ്റണമെന്നായിരുന്നു സി ഡാക്കിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനുള്ള സാങ്കേതിക വിദ്യ സി ഡാക്കില്‍ ഇല്ലെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക