സിപിഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാത്തതിന്റെ പേരില്‍ ദമ്പതികളെയും മകനെയും ഡിവൈഎഫ്‌ഐ സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചു. ഈരേഴ തെക്ക് വാഴുവേലില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (60), ഭാര്യ പൊന്നമ്മ (56), മകന്‍ സെന്‍ ജി നായര്‍ (34) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഇരേഴ തെക്ക് കാങ്കാലി കോളനിക്കു സമീപമാണ് ഗോപാലകൃഷ്ണന്‍ നായരും കുടുംബവും താമസിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് ഇവര്‍ പോകാറില്ലായിരുന്നു. പാര്‍ ട്ടി ഗ്രാമമാണെന്നും ഇവിടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമെ ജീവിക്കുവാന്‍ സാധിക്കുകയുള്ളുവെന്നു പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുക പതിവായിരുന്നുവത്രേ.
കഴിഞ്ഞ ദിവസമാണ് പൊന്നമ്മയുടെ അമ്മ മരിച്ചത്. മരണാനന്തര കര്‍മങ്ങള്‍ ചെയ്യാനാണ് മുണ്ടക്കയത്ത് ജോലി യുള്ള സെന്‍ നാട്ടിലെത്തിയത്. രാത്രി എട്ടോടെ മദ്യപിച്ചെത്തിയ 25 അംഗ സംഘം കുടുംബത്തെ മര്‍ദ്ദിക്കുകയും വീട് അടിച്ചു തകര്‍ക്കുകയുമായിരുന്നു.