സി പി എം കേന്ദ്രനേതൃത്വത്തിന് വീണ്ടും വി എസ് അച്യുതാനന്ദന്റെ കത്ത്. ആലപ്പുഴയില്‍ നടന്ന സി പി എം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം വിശദീകരിച്ചാണ് വി എസ് കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ചിരിക്കുന്നത്.
താന്‍ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യണമെന്നു കത്തില്‍ ആവശ്യപ്പെട്ട വി എസ് തനിക്കെതിരായ സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം സംഘടനാവിരുദ്ധമാണെന്ന നിലപാട് ഈ കത്തിലും വി എസ് ആവര്‍ത്തിച്ചു.
തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കുന്ന പ്രമേയം റദ്ദാക്കുന്നതുവരെ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും വി എസ് കത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം സംഘടനാവിരുദ്ധമാണ്. സംഘടനാവിഷയങ്ങള്‍ വിശദീകരിച്ചു താന്‍ നേരത്തെ നല്കിയ കത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും വി എസ് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.