ആദിവാസി ഗോത്രമഹാ സഭാ നേതാവ് സികെ ജാനുവിന് ദളിത് ആദിവാസി മേഖലയുമായി ബന്ധപ്പെട്ട് ഉന്നത പദവി നല്‍കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് കേന്ദ്ര നേതൃത്വം ഉടന്‍ തീരുമാനമെടുക്കും. ആദിവാസി മേഖലയെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കുന്നതിന് ജാനുവിന്റെ സഹായം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസത്തെ കേരളാ സന്ദര്‍ശനത്തിന് എത്തിയ അമിത് ഷാ ശനിയാഴ്‌ച കൊച്ചിയില്‍ വെച്ച് ജാനുവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് ഉന്നത പദവി നല്‍കുന്ന കാര്യത്തില്‍ ഏകദേശ തീരുമാനമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഞായറാഴ്‌ചയും കൂടിക്കാഴ്‌ച ഉണ്ടാകുമെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്.
കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് വിജയം നേടാന്‍ കഴിയില്ലെന്ന് ബിജെപി ഭാരവാഹി യോഗത്തില്‍ സംസ്ഥാന നേതാക്കളോട് അമിത് ഷാ വ്യക്തമാക്കി. ഇതിനായി ക്രിസ്ത്യന്‍, മുസ്ലിം, ദളിത് വിഭാഗങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കണം. ഈ വിഭാഗക്കാര്‍ പാര്‍ട്ടിയോട് സഹകരിക്കണമെങ്കില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും യോഗത്തില്‍ അമിത് ഷാ പറഞ്ഞു.
2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട മുന്നോരുക്കങ്ങളെക്കുറിച്ച് ഈ ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വവുമായി അമിത് ഷാ ചര്‍ച്ച നടത്തും. സംസ്ഥാന ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിലയിരുത്തലുകളും യോഗത്തില്‍ ഉണ്ടാകും.