സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ്: മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Webdunia
വെള്ളി, 28 മാര്‍ച്ച് 2014 (10:47 IST)
PRO
PRO
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കവേ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഓഫിസില്‍ നടക്കുന്ന കാര്യങ്ങളില്‍ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് കോടതി പറഞ്ഞു. ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം എന്നും കോടതി പറഞ്ഞു.

സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കളമശ്ശേരിയിലെയും കടകംപള്ളിയിലെയും തട്ടിപ്പ് കേസുകളാണ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്.

കേസ് സംബന്ധിച്ച് റവന്യൂ, വിജിലന്‍സ് രേഖകള്‍ സിബിഐക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രേംചന്ദ് ആര്‍ നായരും ഷെരീഫയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി ഉത്തരവ്.