സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട്: നാല് റവന്യൂ ഉദ്യോഗസ്ഥരെക്കൂടി സസ്പെന്‍ഡ് ചെയ്തു

Webdunia
വ്യാഴം, 19 ഡിസം‌ബര്‍ 2013 (18:06 IST)
PRO
PRO
സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിയിടപാടില്‍ ക്രമക്കേട് നടത്തിയെന്നു കണ്ടെത്തിയ നാല് റവന്യൂ ഉദ്യോഗസ്ഥരെക്കൂടി സസ്പെന്‍ഡ് ചെയ്തതായി സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

വില്ലേജ് ഓഫീസര്‍, മുന്‍ വില്ലേജ് ഓഫീസര്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍, വില്ലേജ് അസിസ്റ്റന്റ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് ജനുവരി രണ്ടിന് തീരുമാമെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ ക്രമക്കേടുകള്‍ നടത്തിയതായി റവന്യൂ വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ട്.