സഹസംവിധായകര്‍ക്ക് സര്‍ഗ്ഗശേഷിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടന്‍ ശ്രീനിവാസന്‍. സഹസംവിധായകരെ തനിക്കെതിരെ തിരിക്കാനുള്ള ഗൂഡ ഉദ്ദേശ്യമാണെന്ന് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
സഹസംവിധായകര്‍ സര്‍ഗ്ഗ ശേഷിയില്ലാത്തവരാണെന്ന് ശ്രീനിവാസന്‍ പറഞ്ഞതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് ശ്രീനിവാസന്‍ മാപ്പ് പറയണമെന്ന് മാക്ടയുടെ ജനറല്‍ കൌണ്‍സില്‍ യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടിരുന്നു.
താന്‍ സഹസംവിധായകര്‍ക്കെതിരെ പരാമര്‍ശം നടത്തിയിട്ടില്ല. അങ്ങനെ ചെയ്തെങ്കില്‍ മാത്രമെ മാപ്പ് പറയേണ്ടതുള്ളൂ എന്നും ശ്രീനിവാസന്‍ പറഞ്ഞു. ഒരു സഹസംവിധായകന്‍ സര്‍ഗ്ഗശേഷി ഇല്ലാത്ത ആളാണെന്ന് പറയാനൊക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബുദ്ധിശൂന്യപരമായ തന്ത്രമാണ് മാക്ട പ്രയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.