സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ആഴ്ചയില്‍ 5 ദിവസം!
ശനി, 14 ജൂലൈ 2012 (20:15 IST)
PRO
PRO
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസങ്ങള്‍ അഞ്ച് ദിവസമായി കുറയ്ക്കാന്‍ ആലോചിക്കുന്നു. സംസ്‌ഥാന സര്‍ക്കാരിന്റെ ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ഇത്. പ്രവൃത്തി ദിവസത്തില്‍ കുറവ് വരുന്നതോടെ സര്‍ക്കാരിന്റെ ചെലവില്‍ വന്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ചെലവു ചുരുക്കലിന്റെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫയല്‍ മുഖ്യമന്ത്രി മുന്‍പാകെ സമര്‍പ്പിച്ചു.
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി ഇനി പുതിയ തസ്‌തികകള്‍ അനുവദിക്കില്ല.
പുതിയ ലാപ് ടോപ്പ്, വാഹനങ്ങള്‍ എന്നിവ വാങ്ങില്ല. സ്‌ഥാപനങ്ങളില്‍ അനാവശ്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് വിലക്കും. മുന്തിയ ഹോട്ടലുകളില്‍ യോഗങ്ങള്‍ ചേരുന്നത് നിര്‍ത്തലാക്കും. ഇതിനു പുറമേ ജീവനക്കാരുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാനുമാണ് തീരുമാനം.