സരിതാ എസ് നായര്‍ രണ്ടുതവണ തന്നെ ഓഫിസില്‍ വന്ന് കണ്ടിരുന്നുവെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. ഫോണില്‍ തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അനര്‍ട്ടിന്‍െറ സോളാര്‍ പദ്ധതിയില്‍ പങ്കാളിയാക്കണമെന്നായിരുന്നു സരിതാ നായരുടെ ഒരാവശ്യം.
സാധാരണ ടെന്‍ഡര്‍ വഴി മാത്രമേ അനര്‍ട്ട് കമ്പനികളെ സഹകരിപ്പിക്കൂവെന്നറിയിച്ചുവെന്നും സര്‍ക്കാറിന്‍െറ സൗരോര്‍ജ സബ്സിഡി പദ്ധതികളില്‍ പങ്കാളിയാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എംപാനല്‍ ചെയ്ത കമ്പനികളെ മാത്രമേ പങ്കാളിയാക്കൂവെന്നും ടെന്‍ഡറിലൂടെയോ താല്‍പര്യപത്രത്തിലൂടെയോ മാത്രമേ ഇതംഗീകരിക്കുവെന്നും വ്യക്തമാക്കി.
സരിതയുടെ കമ്പനി ടെന്‍ഡറില്‍ പങ്കെടുത്തില്ല. മേയ് 31ന് ഒരു കമ്പനിയുമായി സഹകരണം തേടാന്‍ കത്ത് വേണമെന്ന് ഫോണില്‍ ആവശ്യപ്പെട്ടു. കത്ത് കൊടുത്തില്ലെന്നും ആര്യാടന്‍ പറഞ്ഞു.