സോളാര്‍ കേസ് മുഖ്യപ്രതി സരിതാ എസ് നായര്‍ക്ക് ജാമ്യം ലഭിച്ചത് മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചത് മൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സരിതയ്ക്ക് ജാമ്യം ലഭിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണ്. മുഖ്യമന്ത്രിയുടെ തിരക്കഥ പ്രകാരമാണ് കാര്യങ്ങള്‍ നടന്നതെന്നും പിണറായി പറഞ്ഞു.
കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി. സരിതയ്ക്ക് ജാമ്യം കിട്ടുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ചെലവായത്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു പണം ചെലവാക്കിയത്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ഗൂഢാലോചന നടന്നത്. മുഖ്യമന്ത്രിക്ക് ഗൂഢാലോചനയില്‍ പങ്കുള്ളതിനാലാണ് ഗൂഢാലോചന നടന്നതിനെ കുറിച്ച് പൊലീസ് അന്വേഷിക്കാതിരുന്നതെന്നും പിണറായി പറഞ്ഞു.
സരിത എസ് നായര്‍ വെള്ളിയാഴ്ചയാണ് അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് അവര്‍ പുറത്തിറങ്ങിയത്.