സരിതക്ക് ജാമ്യം ലഭിച്ചതില്‍ വീഴ്ചയെന്ന് കെ മുരളീധരന്‍

ഞായര്‍, 23 ഫെബ്രുവരി 2014 (13:18 IST)
PRO
PRO
സരിതക്ക് ജാമ്യം ലഭിച്ചതില്‍ വീഴ്ചയെന്ന് കെ മുരളീധരന്‍ എംഎല്‍എ. കേസുകളും വാറണ്ടും നിലനില്‍ക്കെ ജാമ്യം ലഭിച്ചതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ നില്‍ക്കുന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയുടെ ഇടപെടല്‍ നിമിത്തമാണ് സരിതയ്ക്ക് ജാമ്യം ലഭിച്ചതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. സരിതയെ പുറത്തിറക്കാന്‍ നിയമത്തിന് അതീതമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു അതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി.

കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ സരിതയ്ക്ക് കോടിക്കണക്കിന് രൂപ എവിടെനിന്നാണ് ലഭിച്ചതെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചിരുന്നു.

വെബ്ദുനിയ വായിക്കുക