സമൂഹ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തന്റെ പേര് ദുരുപയോഗം ചെയ്യുന്നു; അഭിപ്രായം തുറന്നു പറഞ്ഞ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Webdunia
വ്യാഴം, 31 മാര്‍ച്ച് 2016 (17:34 IST)
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തന്റെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടന്‍ പൃഥ്വിരാജ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിഷയത്തില്‍ പൃഥ്വിരാജ് തന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയത്. ‘ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തേക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയും അഭിപ്രായവും ഉണ്ട്. എന്നാല്‍ എന്റെ പേരില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭിപ്രായങ്ങള്‍ ഒരിക്കലും ഞാന്‍ പറഞ്ഞതൊ അല്ലെങ്കില്‍ എന്റെ അഭിപ്രായമോ അല്ല. ഇത്തരം ആളുകള്‍ കരുതുന്നത് മറ്റുള്ളവരുടെ പേര് ഉപയോഗിച്ച് അവര്‍ക്ക് ഇഷ്ടമുള്ള സിദ്ധാന്തം പ്രചരിപ്പിക്കാനുള്ള ലൈസന്‍സാണ് സോഷ്യല്‍ മീഡിയ എന്നാണ്. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്’- പൃഥ്വിരാജ് പറഞ്ഞു.