സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടില്ല: കോടിയേരി

Webdunia
വെള്ളി, 30 ജനുവരി 2009 (16:46 IST)
PROPRO
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട്‌ താന്‍ നടത്തിയ പ്രസ്‌താവനയില്‍ സത്യാപ്രതിജ്‌ഞാ ലംഘനം നടത്തിയിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

വ്യക്‌തിപരമായ കാഴ്‌ചപ്പാട്‌ അവതരിപ്പിക്കുക മാത്രമാണ്‌ ചെയ്‌തത്‌. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോടുള്ള പ്രതികരണം മാത്രമായിരുന്നു തന്‍റെ പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈം എഡിറ്റര്‍ നന്ദകുമാറിന്‍റെ വക്കീല്‍ നോട്ടീസില്‍ അഡ്വ എം കെ ദാമോദരന്‍ വഴി നല്‍കിയ മറുപടിയില്‍ ആണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ പ്രതിയാണെന്ന് കോടതി വെളിപ്പെടുത്തുന്നതിനു മുമ്പേ ഉത്തരവാദപ്പെട്ട മന്ത്രി അത് പരസ്യമാക്കിയെന്നതായിരുന്നു കോടിയേരിയുടെ നേരെയുള്ള ആരോപണം. അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കുന്നതിനു മുമ്പ് പിണറായിയാണ് ലാവ്‌ലിന്‍ കേസില്‍ പ്രതിയായ മന്ത്രി എന്ന് പുറത്തറിഞ്ഞത് കോടിയേരിയുടെ പ്രസ്താവനയിലൂടെയായിരുന്നു.