സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിലെ ഉള്ളടക്കം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. എന്നാല്‍ ക്രിമിനലുകളുടെ ഡാറ്റാബാങ്ക് തയ്യാറാക്കാന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കത്തയച്ചുവെന്ന് തിരുവഞ്ചൂര്‍ സ്‌ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കത്തയച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സാമ്പത്തിക കുറ്റവാളികളില്‍ പലരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങുന്ന സാഹചര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ടി പി സെന്‍കുമാറിന്റെ കത്തിന്റെ അടിസ്‌ഥാനത്തിലാണ് ഡിജിപി ഉത്തരവിറക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സെക്യൂരിറ്റി അലര്‍ട്ട് സിസ്‌റ്റം എന്ന പേരില്‍ ഓണ്‍ലൈന്‍ ഡാറ്റയായിരിക്കും ശേഖരിക്കുക. ഒരു ജില്ലയില്‍ താമസിക്കുന്നവര്‍ മറ്റു ജില്ലകളില്‍ പോയി കുറ്റകൃത്യം നടത്തുന്നത് പുതിയ സംവിധാനം മൂലം തടയാന്‍ സാധിക്കും. പോലീസ് വെരിഫിക്കേഷനുകളില്‍ കുറ്റവാളികളെ അനായാസം കണ്ടെത്താനും ഓണ്‍ലൈന്‍ ഡാറ്റാബാങ്ക് സഹായിക്കും.