സംസ്ഥാനവ്യാപകമായി യു ഡി എഫ് ഇന്ന് കരിദിനമാചരിക്കുന്നു

Webdunia
ഞായര്‍, 15 മാര്‍ച്ച് 2015 (10:54 IST)
ബജറ്റ് ദിവസം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം നടത്തിയ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് യു ഡി എഫ് സംസ്ഥാനത്ത് ഇന്ന് കരിദിനം ആചരിക്കുന്നു.
 
പ്രതിഷേധത്തിന്‍റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗങ്ങളും നടത്തും. 
 
കരിദിനം വിജയിപ്പിക്കാന്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ആവശ്യപ്പെട്ടു.