സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി യാത്രാനിരക്കുകള്‍ ഇന്നുമുതല്‍ വര്‍ദ്ധിക്കും

ബുധന്‍, 1 ഏപ്രില്‍ 2015 (08:25 IST)
സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി ബസുകളില്‍ യാത്രാനിരക്കുകള്‍ ഇന്നുമുതല്‍ വര്‍ദ്ധിക്കും. ഇന്‍ഷുറന്‍സ് സെസിന്റെ പേരിലാണ് ചാര്‍ജ് വര്‍ദ്ധന. എന്നാല്‍, 14 രൂപ വരെയുള്ള ടിക്കറ്റിന് സെസ് നല്കേണ്ടതില്ല.
 
15 മുതല്‍ 24 രൂപ വരെയുള്ള ടിക്കറ്റിന് ഒരു രൂപ വെച്ച് വര്‍ദ്ധിക്കും. 25 മുതല്‍ 49 വരെയുള്ള ടിക്കറ്റുകള്‍ക്ക് രണ്ട് രൂപയും 50 രൂപ മുതല്‍ 74 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് മൂന്ന് രൂപയും വെച്ച് ആയിരിക്കും വര്‍ദ്ധിക്കുക.
 
75 മുതല്‍ 99 വരെയുള്ള ടിക്കറ്റുകള്‍ക്ക് നാല് രൂപയും 100 രൂപ മുതല്‍ മുകളിലോട്ട് പത്ത് രൂപ നിരക്കിലുമാണ് സെസ് ഈടാക്കുക.
 
കെ എസ് ആര്‍ ടി സിയുടെ ഓര്‍ഡിനറി മുതലുള്ള എല്ലാ ബസുകളിലും ഇത് ബാധകമാണ്. ഇതോടെ ഒരേ സ്ഥലത്തേക്ക് കെ എസ് ആര്‍ ടി സിയിലെ ഓര്‍ഡിനറിയിലും സ്വകാര്യ ബസുകളിലും വ്യത്യസ്ത നിരക്കിലാണ് ചാര്‍ജ് ഈടാക്കുക.

വെബ്ദുനിയ വായിക്കുക