സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് കൌണ്ടറുകള്‍ അനുവദിക്കും. വിവിധ ബിവറേജസ് ഔട്ട്‌ലെറ്റുകളിലായി 100 കൌണ്ടറുകള്‍ കൂടി തുറക്കും. കൂടാതെ, കൌണ്ടറുകളില്‍ ടോക്കണ്‍ നല്കാന്‍ യന്ത്രങ്ങള്‍ സ്ഥാപിക്കും.
തിരക്കു കൂടിയ ഔട്ട്‌ലെറ്റുകളിലായിരിക്കും കൗണ്ടറുകള്‍ തുറക്കുക. കൂടാതെ, വില കുറഞ്ഞ മദ്യം കൂടുതല്‍ സ്റ്റോക്ക് ചെയ്യും. തിരക്ക് കൂടിയ ഔട്ട്‌ലെറ്റുകളിലാണ് പുതിയ കൌണ്ടറുകള്‍ സ്ഥാപിക്കുക.
ഔട്ട്‌ലെറ്റുകളില്‍ വന്‍ തോതില്‍ തിരക്കു വര്‍ദ്ധിച്ചിരിക്കുന്നു. മുമ്പ് 10 ലക്ഷം ആളുകള്‍ വന്നിരുന്നിടത്ത് ഇപ്പോള്‍ 12 ലക്ഷം പേരാണു വരുന്നത്. മിക്കയിടങ്ങളിലും തിരക്ക് അനിയന്ത്രിതമാണ്. ഇത് പലപ്പോഴും സംഘര്‍ഷത്തിനും കാരണമാകാറുണ്ട്. ഇതു മുന്‍നിര്‍ത്തിയാണ് ഉള്ള ബിവറേജസ് കോര്‍പ്പറേഷനുകളില്‍ പുതിയ കൗണ്ടറുകള്‍ തുറക്കുന്നത്.