ഷൈനിനെ ചതിച്ചതാണെന്ന് പിതാവ് ചാക്കോ

Webdunia
വ്യാഴം, 5 ഫെബ്രുവരി 2015 (10:47 IST)
കൊക്കെയ്ന്‍ കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ ചതിച്ചതാണെന്ന് ഷൈനിന്റെ പിതാവ് ചാക്കോ. തന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും ഷൈനിന്റെ പിതാവ് പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
ഇത് ആദ്യമായാണ് കൊക്കെയ്‌ന്‍ കേസില്‍ ഷൈന്‍ അറസ്റ്റിലായതിനു ശേഷം ഷൈനുമായി ബന്ധമുള്ള ഒരാള്‍ പ്രതികരിക്കുന്നത്. നിസാമുമായി ഷൈനിന് ബന്ധമില്ലെന്നും പിതാവ് ചാക്കോ വ്യക്തമാക്കി.
 
കൊക്കെയ്ന്‍ കേസില്‍ ഷൈനിനെ ചതിച്ചതാണ്. സിനിമാക്കാര്യം ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞാണ് കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് വിളിച്ചത്. സഹസംവിധായിക ബ്ലസിയാണ് ഷൈനിനെ ഫ്ലാറ്റിലേക്ക് വിളിച്ചതെന്നും ഷൈനിന്റെ പിതാവ് പറഞ്ഞു.
 
അതേസമയം, യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ പരിചയമുണ്ടെന്ന് വിവാദവ്യവസായി മുഹമ്മദ് നിസാം ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. സിനിമയിലെ പല പ്രമുഖരെയും തനിക്ക് അറിയാമെന്നും പലരുമായും വളരെ അടുത്ത ബന്ധമാണുള്ളതെന്നും അവര്‍ പറഞ്ഞിരുന്നു.
 
കൊക്കെയ്ന്‍ ഉപയോഗിച്ചതിനും കൈവശം വെച്ചതിനും ഷൈന്‍ ഉള്‍പ്പെടെ അഞ്ചുപേരെ കൊച്ചി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു.