കണ്ണൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിനെ പ്രാകൃത വധത്തിനു വിധേയമാക്കിയ കേസ് എന്‍ ഐ എയ്ക്ക് കൈമാറാണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കു കത്തുനല്‍കി.
സി പി എം നേതൃത്വം രൂപം നല്‍കിയ ഫാസ്റ്റിസ്റ്റ് കോടതികളും പാര്‍ട്ടി ജഡ്ജിമാരും കണ്ണൂര്‍ ജില്ലയില്‍ വ്യാപകമാണെന്നുള്ളത് ശരിവയ്ക്കുംവിധമാണ് ഷുക്കൂറിനെ വധിക്കാന്‍ ആസൂത്രണം നടന്നത്. കണ്ണൂരിലെ ക്രിമിനല്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന പി ജയരാജന്‍ അറിയാതെ ഇത്തരത്തിലൊരു കൊലപാതകം നടക്കില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
പി ജയരാജനും ടി വി രാജേഷ് എം എല്‍ എയും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഫെബ്രുവരി 20നാണ് ലീഗ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂല്‍ കൊല്ലപ്പെടുന്നത്. അബ്ദുള്‍ ഷുക്കൂര്‍ ഉള്‍പ്പടെ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ നടന്നുപോകുമ്പോള്‍ ഒരു സംഘം ആളുകള്‍ അവരെ പിന്തുടരുകയായിരുന്നു. അഞ്ചുപേരും അടുത്തുള്ള ഒരു വീട്ടിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറി. അക്രമികള്‍ ഇവരെ വീടുവളഞ്ഞ് പിടികൂടി.