നിയമസഭയില്‍ ഷിബു ബേബി ജോണും ബിജി മോളും പ്രേമസല്ലാപത്തില്‍ മുഴുകുകയായിരുന്നെന്ന് എം എ വാഹിദ് എം എല്‍ എ. ശ്രീകാര്യത്ത് നടന്ന പൊതുചടങ്ങിലാണ് എം എ വാഹിദ് എം എല്‍ എ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.
“മാണിസാറിന്റെ വലതുവശത്ത് നില്ക്കാന് ഷിബുവിനെ ആയിരുന്നു തീരുമാനിച്ചത്. ഐരാവതം വരും പോലെയാണ് ബിജിമോള്‍ കയറി വന്നത്. ഐരാവതം വന്നാല്‍ എന്തു ചെയ്യാന്‍ പറ്റും. ചെയ്യാന്‍ പറ്റുന്നത് ഷിബു ബേബി ജോണ്‍ ചെയ്തു. കൈ രണ്ടു വശത്തേക്കും വെച്ച് കൊണ്ട് നിന്നതേ ഉള്ളൂ. ബിജിമോള്‍ ഷിബുവിന്റെ കൂടെ ഒതുങ്ങി നിന്ന് പ്രേമസല്ലാപത്തില്‍ മുഴുകിയതല്ലാതെ സമ്മര്‍ദ്ദം ഒട്ടും ചെലുത്തിയില്ല” - വാഹിദ് പറഞ്ഞു.
ഷിബു ബേബി ജോണുമായി ബിജിമോള്‍ പ്രേമസല്ലാപം നടത്തുകയായിരുന്നെന്നും എം എ വാഹിദ് പറഞ്ഞു.