ഷാനിമോള്‍ ഉസ്മാനെതിരെ ആലപ്പുഴ ഡിസിസി

Webdunia
വ്യാഴം, 17 ഏപ്രില്‍ 2014 (12:53 IST)
PRO
PRO
എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെതിരെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍ രംഗത്ത്. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെസി വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ഡിസിസിയുടെ പരാതി.

ഇക്കാരണം കാണിച്ച് എഎ ഷുക്കൂര്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഷാനിമോള്‍ ഉസ്മാന് സീറ്റ് നിഷേധിക്കപ്പെട്ടതിനാല്‍ പ്രചാരണത്തില്‍ നിന്നും അവര്‍ മാറി നില്‍ക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ആലപ്പുഴയിലും, വയനാട്ടിലും, പത്തനംതിട്ടയിലും സിറ്റിംഗ് എംപിമാര്‍ മത്സരരംഗത്ത് എത്തിയതോടെ ഷാനിമോള്‍ ഉസ്മാന് സീറ്റ് ലഭിക്കാതെയാവുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഷാനിമോള്‍ ഹൈക്കമാന്‍ഡിന് പരാതി കൈമാറിയിരുന്നു.

ഈ കാരണത്താല്‍ തന്നെ ഷാനിമോള്‍ ഉസ്മാന്‍ കെസി വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഡിസിസി പ്രസിഡന്റ് ആരോപിക്കുന്നത്. ആലപ്പുഴ, വയനാട്, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലും ഷാനിമോള്‍ ഉസ്മാനെ പരിഗണിച്ചിരുന്നു.