സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോന്‍ സമര്‍പ്പിച്ച രണ്ട് ജാമ്യാപേക്ഷകളില്‍ ഒന്ന് തള്ളിയ ഹൈക്കോടതി രണ്ടാമത്തേതില്‍ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചതിന്റെ പേരിലുള്ള കേസിലാണ് ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം സ്വദേശി റാസിക് അലിയുടെ 70 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്ന കേസില്‍ ജാമ്യം നിഷേധിച്ചു. അതിനാല്‍ ശാലുവിന് ജയിലില്‍ നിന്നിറങ്ങാന്‍ സാധിക്കില്ല. ശാലുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വെള്ളിയാഴ്ച്ച വാദം പൂര്‍ത്തിയായിരുന്നു.