വോട്ട്: പ്രവാസികള്‍ കോടതിയിലേക്ക്

Webdunia
ശനി, 30 ഏപ്രില്‍ 2011 (09:20 IST)
PRO
PRO
ഉണ്ണാന്‍ ഇലയിട്ടിട്ടു, പക്ഷേ വിളമ്പിയില്ല എന്ന് പറഞ്ഞത് പോയെയാണ് പ്രവാസികളുടെ അവസ്ഥ. പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു കളയാം എന്ന് കരുതിയാണ് പലരും ഇല്ലാത്ത ലീവ് ഉണ്ടാക്കി വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. എന്നാല്‍ പോളിംഗ് ബൂത്തില്‍ ചെന്നപ്പോഴാണ് കഥ മാറിയത്.

വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന കാരണം കാണിച്ച് പലരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. സര്‍ക്കാര്‍ വെബ്സൈറ്റിലെ പട്ടികയില്‍ പേരുണ്ട്, പക്ഷേ ബൂത്തിലെ വോട്ടര്‍പട്ടികയില്‍ പേരില്ല. ബൂത്തിലെ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് പ്രിസൈഡിംഗ് ഓഫിസര്‍മാര്‍ തറപ്പിച്ച് പറഞ്ഞു.

വോട്ടിന്റെ പേരില്‍ തങ്ങളെ കബിളിപ്പിച്ച സംഭവത്തില്‍ ഇവര്‍ തെരഞ്ഞെടുപ്പ് കമ്മിഷനും പ്രവാസികാര്യ മന്ത്രിയ്ക്കും പരാതി നല്‍കി. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. തുടര്‍ന്ന് വോട്ടവകാശം നിഷേധിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി നിരവധി പേര്‍ കോടതിയില്‍ പോകാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്.