വൈദ്യുതിക്കാര്യത്തില്‍ ആര്യാടനും നിയന്ത്രണമില്ല

Webdunia
വ്യാഴം, 21 ഫെബ്രുവരി 2013 (14:37 IST)
PRO
PRO
വൈദ്യുതിയുടെ കാര്യത്തില്‍ വൈദ്യുതി മന്ത്രിക്കും നിയന്ത്രണമില്ല. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ രണ്ടുമാസത്തെ വൈദ്യുതി ഉപഭോഗം കൂടിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

ആര്യാടന്‍ താമസിക്കുന്ന മന്‍മോഹന്‍ ബംഗ്ലാവില്‍ കഴിഞ്ഞ നവംബറിലെ കണക്ക്‌ 3,070 യൂണിറ്റ്‌. ജനുവരിയില്‍ ഇത്‌ 3,309 യൂണിറ്റായി ഉയര്‍ന്നു. രണ്ടുമാസത്തിനിടെ 239 യൂണിറ്റിന്റെ അമിത ഉപഭോഗമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയില്‍ രണ്ടുമാസത്തെ വൈദ്യുതി ബില്ലായി 24,481 രൂപ അടച്ചു.

വൈദ്യുതി നിയന്ത്രണത്തിനുള്ള ബോധവത്ക്കരണത്തിനായി കഴിഞ്ഞ വര്‍ഷം 12 കോടിരൂപയാണ് ചെലവഴിച്ചത്.