കോട്ടയത്തു നിന്ന് വേളാങ്കണ്ണിക്ക് പോയ തീര്‍ത്ഥാടകസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിന്റെ ഡ്രൈവര്‍ അടക്കം അഞ്ചുപേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. തഞ്ചാവൂരില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്.
ഫാദര്‍ ടി സി വര്‍ഗീസ് തൊടിമുറ്റത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ മോളി എന്നയാളുടെ നില ഗുരുതരമാണ്.