വേര്‍പിരിയാനാവാത്തതല്ല മുന്നണിബന്ധമെന്ന് കെ എം മാണി; പിന്തുണയുമായി എസ് ആര്‍ പി

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2013 (16:19 IST)
PRO
PRO
വേര്‍പിരിയാനാവാത്തതല്ല മുന്നണി ബന്ധമെന്ന് ധനമന്ത്രി കെ എം മാണി. വിവാഹബന്ധം പോലെയല്ല മുന്നണി ബന്ധം. അതുകൊണ്ട് ബന്ധം ശാശ്വതമാവണമെന്ന് നിര്‍ബന്ധമില്ലെന്ന് ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിലെ ചേക്കേറാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് മാണിയുടെ പ്രസ്താവന. മാണിയുടെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെ സി പി എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പിന്തുണയുമായി രംഗത്തെത്തിയത് ശ്രദ്ധേയമായി. മാണി പറഞ്ഞത് ശാശ്വത സത്യമാണെന്നായിരുന്നു എസ് ആര്‍ പിയുടെ പ്രതികരണം.

പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളുണ്ടെങ്കില്‍ പറഞ്ഞ് പരിഹരിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ചെയര്‍മാന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. എന്തായാലും കേരള കോണ്‍ഗ്രസ് എമ്മിന്റെ ഈ നീക്കം യു ഡി എഫില്‍ അസ്വസ്ഥകള്‍ സൃഷ്ടിച്ചിട്ടുണ്ട്.