വേണുഗോപാലിനെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വെള്ളാപ്പള്ളി

Webdunia
തിങ്കള്‍, 29 ജൂലൈ 2013 (17:49 IST)
PRO
PRO
സരിതയുമായി ബന്ധമുള്ള കേന്ദ്രമന്ത്രി കെസി വേണുഗോപാലാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തത്.

കെസി വേണുഗോപാലിനെതിരെ ഇന്നലെ മാത്രമാണ് താന്‍ പ്രസ്താവന നടത്തിയത്. രണ്ടുമാസമായി ഉറക്കം നഷ്ടപ്പെട്ടെന്നാണ് കെസി വേണുഗോപാല്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ നേരത്തെ തന്നെ ഉറക്കം നഷ്ടമാകുന്ന എന്തെങ്കിലും കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും അന്വേഷണം ആകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. രണ്ടു തവണ ഇങ്ങോട്ടു വിളിച്ചാണ് ഫെനി സംസാരിച്ചത്. അല്ലാതെ താന്‍ അങ്ങോട്ടു വിളിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം വെള്ളാപ്പള്ളിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു.