വടക്കന്‍ പറവൂരില്‍ നടന്ന പൊതുപരിപാടിയില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിവാദ പ്രസംഗത്തിന് തത്കാലം കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതില്ലെന്ന് അന്വേഷണ സംഘം തീരുമാനിച്ചത്.
ജില്ലാ പൊലീസ് മേധാവിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും അന്വേഷണസംഘം അറിയിച്ചു. വെള്ളാപ്പള്ളിയുടെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്ന് കാണിച്ച് സമര്‍പ്പിച്ച പരാതിയിലാണ് പൊലീസിന്റെ നിലപാട്. അതേസമയം, കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശനെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സതീശന്റെ പിതൃത്വം വരെ ചോദ്യം ചെയ്ത വെള്ളാപ്പള്ളിയുടെ നിലപാട് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.