വീഡിയോ ദൃശ്യങ്ങള്‍ കൈയ്യിലുള്ളവര്‍ പുറത്തുവിടണം: തിരുവഞ്ചൂര്‍

Webdunia
ശനി, 23 നവം‌ബര്‍ 2013 (12:49 IST)
PRO
സോളാര്‍ കേസിലെ പ്രതി സരിത എസ് നായരും മന്ത്രിമാരുമൊത്തുള്ള വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറയുന്നവര്‍ അതു പുറത്തുവിടണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

അല്ലാതെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. വീഡിയോ പുറത്തുവിടണമെന്ന് ആരോപണ വിധേയരായവര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചുള്ള ചന്ദ്രികയുടെ മുഖപ്രസംഗത്തിനും തിരുവഞ്ചൂര്‍ മറുപടി നല്‍കി. വിവിധ കേസുകളില്‍ ആഭ്യന്തര വകുപ്പ് നടത്തുന്ന അന്വേഷണത്തെ ഭയക്കുന്നവരാണ് വിമര്‍ശവുമായി രംഗത്തുവരുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കണ്ണൂര്‍ സംഭവത്തിലും ടിപി ചന്ദ്രശേഖരന്‍ വധക്കേസിലുമെല്ലാം സ്വതന്ത്രവും സുതാര്യവുമായ അന്വേഷണമാണ് നടക്കുന്നത്. യാതൊരുവിധ ബാഹ്യ ഇടപെടലും ഇക്കാര്യത്തില്‍ നടക്കുന്നില്ല.