വീട്ടമ്മയെ ഭീഷണിപ്പെടുത്തി 40 പവന്‍ തട്ടിയെടുത്തു

Webdunia
ശനി, 17 ഒക്‌ടോബര്‍ 2015 (12:07 IST)
വീട്ടമ്മയെ ഭീഷണിപ്പെടുത്തി പലപ്പോഴായി 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാള പുത്തന്‍ചിറ കണ്ണിക്കുളങ്ങരയിലുള്ള വീട്ടമ്മയെ കബളിപ്പിച്ച ഇവരുടെ ഡ്രൈവറായ തെക്കും‍കര വില്ലേജില്‍ നാലുമാക്കല്‍ വീട്ടില്‍ സന്ദീപ് ആണ് മാള പൊലീസിന്‍റെ വലയിലായത്.
 
സന്ദീപ് വീട്ടമ്മയുടെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യൂ ട്യൂബില്‍ പ്രചരിപ്പിക്കുമെന്നും നെറ്റില്‍ ഇടുമെന്നും ആയിരുന്നു ഭീഷണിപ്പെടുത്തിയത്. ഇതൊഴിവാക്കാനായി വീട്ടമ്മയില്‍ നിന്ന് പലപ്പോഴായി 40 പവനും രണ്ട് ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തു. 
 
ഈ വിവരം പുറത്തുപറഞ്ഞാല്‍ വീട്ടമ്മയേയും മകളേയും വധിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. മാള എസ് ഐ  എം സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചാലക്കുടി അടിച്ചിലില്‍ നിന്നാണു പ്രതിയെ പിടിച്ചത്. ആഭരണങ്ങളില്‍ കുറച്ച് എണ്ണം പണയം  വച്ച ബാങ്കുകളില്‍ നിന്ന് പൊലീസ് വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു.