വീട്ടമ്മയ്ക്കെതിരെ മാനഭംഗശ്രമം: ഒന്നാം പ്രതി റിമാന്‍ഡില്‍

Webdunia
വ്യാഴം, 31 ഒക്‌ടോബര്‍ 2013 (15:37 IST)
PRO
PRO
നെടിയവിള പത്രക്കുഴിയില്‍ വീട്ടമ്മയെ പട്ടാപ്പകല്‍ മാനഭംഗം നടത്താന്‍ ശ്രമിച്ച ഒന്നാം പ്രതി തൊളിക്കല്‍ രേഷ്മാ ഭവനില്‍ വാവച്ചന്‍ എന്ന ശ്യാം കുമാറിനെ (24) ശാസ്താംകോട്ട കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച ഉച്ച തിരിഞ്ഞ മൂന്നരമണിയോടെയായിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എട്ടംഗ സംഘം 42 കാരിയായ വീട്ടമ്മയെ ഇടവഴിയിലൂടെ വലിച്ചിഴയ്ക്കുകയും മക്കളെ മര്‍ദ്ദിക്കുകയും ചെയ്തത്.

മറ്റ് എഴ് കൂട്ടുപ്രതികളും ഒളിവിലാണിപ്പോഴും. ഇവരെ പിടികൂടാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.