വീട്ടമ്മയെ ദുരൂഹ നിലയിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി. ആഴാകുളം മിസ്പാ വീട്ടിൽ ജോണ്സണിന്റെ ഭാര്യ സാന്റി ജോൺസൺ എന്ന നാല്പത്തിരണ്ടുകാരിയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സാന്റിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കെട്ടഴിച്ച് താഴയിറക്കിയ ശേഷമാണ് വീട്ടുകാർ കോവളം പോലീസിൽ വിവരം അറിയിച്ചത്. കുടുംബ വഴക്കാണ് സാന്റിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചു.
മരണം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം സി.ഐ വെളിപ്പെടുത്തി.