പാമ്പാടി സ്വദേശിനിയായ ഷീലയെ വധിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കോട്ടയം അതിവേഗ കോടതിയാണ് പ്രതി പാസ്റ്റര്‍ ചങ്ങനാശേരി മാമ്മൂട് ബഥേല്‍ രാജന്‍ജോര്‍ജിന് ശിക്ഷ വിധിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരേ ചുമത്തിയിരുന്നത്.
2010 ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. ഭര്‍ത്താവുമായി ജയിംസുമായി പിണങ്ങി വാടകയ്ക്ക് കഴിയുകയായിരുന്ന ഷീലയെ സംശയത്തിന്റെ പേരിലാണ് സുഹൃത്തായ രാജന്‍ കൊലപ്പെടുത്തിയത്. ചേന്നംപള്ളിയിലെ വാടകവീട്ടില്‍ രണ്ടു മക്കള്‍ക്കൊപ്പം താമസിച്ചുവന്നിരുന്ന ഷീലയുടെ മുഖത്തേക്ക് കൈയില്‍കരുതിയിരുന്ന ആസിഡ് ഒഴിച്ചശേഷം രാജന്‍ജോര്‍ജ് രക്ഷപ്പെടുകയായിരുന്നു.
രാജന്‍െറ ആസിഡ് പ്രയോഗത്തില്‍ ഷീലയുടെ നാലു വയസ്സുകാരനായ മകനും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലും പിന്നീട് വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സംഭവശേഷം രക്ഷപ്പെട്ട രാജന്‍ വിവിധ സ്ഥലങ്ങളില്‍ ഏറെനാള്‍ ഒളിവില്‍ കഴിഞ്ഞശേഷം കോടതിയില്‍ കീഴടങ്ങുകയായിരുന്നു.