പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ബെര്‍ലിന്‍ കുഞ്ഞനന്തന് നായരുമായി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. പത്ത് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. സിഐടിയു ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വി എസ്. മൂന്ന് മാസത്തിന് ശേഷമാണ് വി എസ് കണ്ണൂരിലെത്തുന്നത്.
കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിപിഎം ഔദ്യോഗികപക്ഷത്തിന്റെ വിമര്‍ശകനായ ബെര്‍ലിന്‍ കുഞ്ഞനന്തന് നായരെ സന്ദര്‍ശിക്കുന്നതില്‍ നിന്നും നേരത്തെ വി എസിനെ പാര്‍ട്ടി നേതൃത്വം വിലക്കിയിരുന്നു.