വി എസ് പ്രതിപക്ഷനേതൃസ്ഥാനം ഇന്ന് രാജിവെയ്ക്കില്ല

Webdunia
തിങ്കള്‍, 23 ഫെബ്രുവരി 2015 (07:49 IST)
മുതിര്‍ന്ന സി പി എം നേതാവും പ്രതിപക്ഷനേതാവുമായ വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതൃസ്ഥാനം ഇന്ന് രാജിവെയ്ക്കില്ല. രാവിലെ പതിനൊന്നു മണിക്ക് വി എസ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ പി ബി ഇടപെടല്‍ ഉണ്ടാകുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് രാജി തീരുമാനം വി എസ് തല്‍ക്കാലം മാറ്റി വെച്ചിരിക്കുന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി എസിനെതിരായ ഒരു ഭാഗം മരവിപ്പിച്ചു. 
 
അതേസമയം, വി എസ് ഇന്ന് സംസ്ഥാന സമ്മേളനവേദിയില്‍ എത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞദിവസം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വി എസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ അനുനയശ്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 
നാലുദിവസത്തെ സി പി എം സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. പിണറായി വിജയന്‍ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും. കോടിയേരി ബാലകൃഷ്‌ണന്‍ പുതിയ സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കും.