മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റേത് കര്‍മത്തിന്റെ യൌവനമാണെന്ന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്. അതുകൊണ്ടാണ് ഈ എണ്പത്തിറാം വയസ്സിലും അദ്ദേഹത്തിന് എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് ഉപവാസസമരം നടത്താന്‍ സാധിച്ചതെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു.
തൃശൂരില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനാചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്ഡോസഫാന് നിരോധനം ആവശ്യപ്പെട്ട് വി എസ് തിരുവനന്തപുരത്ത് നിരാഹാരം അനുഷ്ഠിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പത്തിന് ആരംഭിച്ച നിരാഹാരം വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. കവയിത്രി സുഗതകുമാരി നല്കിയ നാരങ്ങാനീര് കഴിച്ചാണ് വി എസ് ഉപവാസം അവസാനിപ്പിച്ചത്.