വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന് മത്സരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ സി പി ഐയുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കണം എന്ന് തീരുമാനിക്കുന്നത് അവരുടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചുമതലകള്‍ വഹിക്കുന്നവരാണ്. അതില്‍ സി പി ഐ ഇടപെടില്ല. രണ്ടുതവണ തെരഞ്ഞെടുപ്പില്‍ നിന്ന് വിജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്കുന്ന കാര്യത്തില്‍ വിജയസാധ്യത അടിസ്ഥാനമാക്കി അന്തിമ തീരുമാനം എടുക്കുമെന്നും കാനം പറഞ്ഞു.