വിസ്മയ കാഴ്ചകളുമായി നാച്വറല്‍ മ്യൂസിയം

Webdunia
ബുധന്‍, 11 സെപ്‌റ്റംബര്‍ 2013 (15:12 IST)
PRO
തലസ്ഥാന നഗരിയിലെ നാച്വറല്‍ മ്യൂസിയം നവീകരണം പൂര്‍ത്തിയാക്കി. നവീകരിച്ച മ്യൂസിയത്തിന്‍റെയും മ്യൂസിയത്തിലേക്കുള്ള ചൂണ്ടു പലക എന്ന രീതിയില്‍ നിര്‍മ്മിച്ച രണ്ട് ദിനോസര്‍ രൂപങ്ങളുടെയും ഉദ്ഘാടനം മന്ത്രി പികെജയലക്ഷ്മി നിര്‍വഹിച്ചു.

ആനന്ദത്തിനൊപ്പം അറിവിന്‍റെ ലോകവുമൊരുക്കി ജനത്തിനെ സ്വീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. മ്യൂസിയത്തില്‍ കടന്നെത്തുന്നവര്‍ ആദ്യം അമ്പരക്കുകയും ചുറ്റും മൈനയും അങ്ങാടിക്കുരുവിയും കാക്കയും മൂങ്ങയും എല്ലാം കാണുമ്പോള്‍ അതിശയവും വര്‍ദ്ധിപ്പിക്കുന്നു.

അടുത്ത മുറിയില്‍ കടുവ, സിംഹം, കരിമ്പുലി എന്നിവ കഴിഞ്ഞ് കൂറ്റന്‍ ആനയുടെ അസ്ഥികൂടവും ഉണ്ട്. പിന്നീട് കുതിര, കാട്ടുപോത്ത്, തിമിംഗലത്തിന്‍റെ താടിയെല്ല്. ഇങ്ങനെ ദിനോസറിന്‍റെ കാലം മുതലുള്ള വിവിധതരം ജീവികളുടെയും സസ്യങ്ങളുടെയും മനുഷ്യ പരിണാമത്തിന്‍റെയും കഥ പറയുന്ന അസ്ഥികൂടങ്ങളും മാതൃകകളും സന്ദര്‍ശകരെ കാത്തിരിക്കുകയാണ്‌.

1958 ല്‍ ഗവര്‍ണറായിരുന്ന ബി.രാമകൃഷ്ണ റാവുവാണ് അന്ന് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ഉദ്ഘാടനം ചെയ്തത്.