വിഷ്ണുനാഥ് ദേശീയ ജനറല്‍ സെക്രട്ടറി

Webdunia
ഞായര്‍, 18 ജനുവരി 2009 (12:34 IST)
യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയില്‍ പിസി വിഷ്ണുനാഥ്‌ എം എല്‍ എയെ യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഒമ്പത്‌ ജനറല്‍ സെക്രട്ടറിമാരെയും 13 സെക്രട്ടറിമാരെയും ആണ് പുതുതായി നിയമിച്ചത്.

പ്രസിഡണ്ട്‌ തന്‍വീര്‍ അഹമ്മദ്‌ ആണ് പുതിയ സെക്രട്ടറിമാരെ നിയമിച്ചത്. ഒമ്പത്‌ ജനറല്‍ സെക്രട്ടറിമാരും പുതുമുഖങ്ങളാണ്‌. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഭാ അന്വേഷണ പരിശോധനയിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്‌.

അമരേന്ദര്‍ സിങ്‌ രാജ (പഞ്ചാബ്‌), ചയാനിക (രാജസ്ഥാന്‍), നദിന്‍ ജാവേദ്‌ (യു.പി), ന്യാമര്‍ കാര്‍വാക്‌ (അരുണാചല്‍ പ്രദേശ്‌), പ്രിയവ്രത്‌ സിങ്‌ (മധ്യപ്രദേശ്‌), വിക്രം മല്‍ഹോത്ര (ജമ്മുകശ്‌മീര്‍), വീരേന്ദ്രരാഥോഡ്‌ (ഹരിയാണ), യശോമതി ഠാക്കൂര്‍ (മഹാരാഷ്ട്ര) എന്നിവരാണ്‌ പുതിയ മറ്റു ജനറല്‍ സെക്രട്ടറിമാര്‍.