വിവാഹ വാഗ്ദാനം നടത്തി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ പൊലീസ് പിടിയിലായി. ആയൂര്‍-ഓയൂര്‍ റൂട്ടിലുള്ള റോഡുവിള ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം നടത്തുന്ന ട്യൂട്ടോറിയല്‍ അദ്ധ്യാപകനാണു പൊലീസ് പിടിയിലായത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വികാസ് എന്ന ട്യൂട്ടോറിയല്‍ കോളേജിലെ ഫിസിക്സ് അദ്ധ്യാപകന്‍ ഓയൂര്‍ കൊക്കാട് രാജ് ഭവനില്‍ രാജേഷ് (28) വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ചടയമംഗലം പൊലീസാണു അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രഹസ്യസങ്കേതത്തില്‍ വച്ച് പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയേയും കൂട്ടി തിരുവനന്തപുരത്തേക്ക് പോകവേ വിവരം ലഭിച്ച പൊലീസ് സംഘം വെഞ്ഞാറമൂടിനടുത്തു വച്ചാണ് രാജേഷിനെ പിടികൂടിയത്.
രാജേഷ് മുമ്പ് വടക്കന്‍ പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്നതായി അറിയാന്‍ കഴിഞ്ഞു.