വിവാദസ്ഥല മാറ്റം; അന്വേഷണം തുടങ്ങി

Webdunia
ബുധന്‍, 6 മാര്‍ച്ച് 2013 (15:17 IST)
PRO
PRO
താലൂക്ക്‌ ആശുപത്രി സൂപ്രണ്ടിനെ സ്ഥലംമാറ്റിയ വിവാദത്തെ കുറിച്ച്‌ അന്വേഷണം തുടങ്ങി. അഡീഷണല്‍ ഡയറക്ടര്‍ ഡോ: പ്രഭചന്ദ്രന്‍നായര്‍, കുടുംബാരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ: എസ്‌ ശ്രീലത എന്നിവര്‍ ചേര്‍ത്തല താലൂക്ക്‌ ആശുപത്രി സന്ദര്‍ശിച്ചു‌.

എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍, ഡോക്ടര്‍ മാര്‍, ആശുപത്രി ജീവനക്കാര്‍, എച്ച്‌എംസി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ മൊഴിയെടുത്തു. എംഎല്‍എ, ചെയര്‍പേഴ്സണ്‍, സ്ഥലം മാറ്റിയ ആശുപത്രി സൂപ്രണ്ട്‌ എന്നിവരില്‍നിന്നു നേരിട്ടും രാഷ്ട്രീയ നേതാക്കള്‍, കൗണ്‍സില്‍മാര്‍ എന്നിവരില്‍നിന്നും ആശുപത്രി സംബന്ധമായ കാര്യങ്ങള്‍ എഴുതി വാങ്ങുകയായിരുന്നു. റിപ്പോര്‍ട്ട്‌ ഡയറക്ടര്‍ ഓഫ്‌ ഹെല്‍ത്ത്‌ സര്‍വീസില്‍ ഏഴിന്‌ സമര്‍പ്പിക്കും.