വിഴിഞ്ഞത്തേക്ക് അദാനിയെ കൊണ്ടുവന്നത് ഇടതുമുന്നണിയെന്ന് ഉമ്മന്‍ ചാണ്ടി

Webdunia
ചൊവ്വ, 19 മെയ് 2015 (16:06 IST)
വിഴിഞ്ഞം പദ്ധതി നടത്തിപ്പിനായി അദാനി ഗ്രൂപ്പിനെ സംസ്ഥാനത്തേക്ക് കൊണ്ടുവന്നത് ഇടതുമുന്നണിയാണെന്ന് ഉമ്മന്‍ ചാണ്ടി. യു ഡി എഫിന്റെ തെക്കന്‍ മേഖലാജാഥ തിരുവനന്തപുരത്ത് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അദാനി ഗ്രൂപ്പിനെ അംഗീകരിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. അതിനാല്‍ തന്നെ വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ സ്ഥലക്കച്ചവടം നടത്തുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 
600 കോടിയില്‍ താഴെ മാത്രം വിലവരുന്ന ഭൂമിയാണ് വിഴിഞ്ഞം പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത് നല്‍കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു ഡി എഫ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതെന്നും എന്നാല്‍ എല്ലാം തികഞ്ഞുവെന്ന അവകാശവാദമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.