വിഴിഞ്ഞം പദ്ധതി പരിസ്‌ഥിതിക്ക് ദോഷകരമല്ല

Webdunia
തിങ്കള്‍, 27 മെയ് 2013 (20:01 IST)
PRO
PRO
വിഴിഞ്ഞം പദ്ധതി പരിസ്‌ഥിതിയെ ദോഷകരമായി ബാധിക്കില്ലെന്ന്‌ പരിസ്‌ഥിതി പഠന റിപ്പോര്‍ട്ട്‌. ലോകബാങ്കിന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഒന്നര വര്‍ഷത്തെ പഠനത്തിന്‌ ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‌ കൈമാറി‌.

പരാതികളും നടപടികളും മുഖ്യവിഷയമാക്കി നടന്ന പഠനത്തില്‍ പദ്ധതികള്‍ക്കെതിരായ ജനങ്ങളുടെ പരാതികള്‍ക്ക്‌ അടിസ്‌ഥാനമില്ലെന്നാണ്‌ വ്യക്‌തമാക്കിയിരിക്കുന്നത്‌. മല്‍സ്യ പ്രജനനത്തെ ദോഷകരമായി ബാധിക്കുന്നത്‌ ഒഴിവാക്കാന്‍ പ്രത്യേക ഫിഷിംഗ്‌ ഹാര്‍ബര്‍ വിഭാവന ചെയ്‌തിട്ടുണ്ട്‌. കോവളം മുതല്‍ വിഴിഞ്ഞം വരെയുള്ള തീരത്തെ ബാധിക്കാത്ത രീതിയിലാണ്‌ പദ്ധതി.

പൊതുജനങ്ങളില്‍നിന്നും തെളിവെടുത്ത ശേഷം ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട്‌ കേന്ദ്രത്തിന്‌ നല്‍കും. മല്‍സ്യത്തൊഴിലാളികള്‍ക്കും ചിപ്പി വാരുന്നവര്‍ക്കും നിര്‍മ്മാണ കാലഘട്ടത്തില്‍ നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.