വിമാനദുരന്തം: കേരളത്തില്‍ രണ്ടു ദിവസത്തെ ദു:ഖാചരണം

Webdunia
ശനി, 22 മെയ് 2010 (13:13 IST)
PRO
മംഗലാപുരം വിമാന ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടു ദിവസത്തേക്ക് ദു:ഖാചരണം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്.

ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ആരോഗ്യമന്ത്രി പി കെ ശ്രീമതിയും സംഭവം നടന്ന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.